കണ്ണാറയിൽ നിന്ന് കാട്ടുപന്നിയുടെ മാംസം പിടികൂടി; ഒരാൾ കസ്റ്റഡിയിൽ


കണ്ണാറ. വീട്ടിൽ സൂക്ഷിച്ചിരുന്ന കാട്ടുപന്നിയുടെ മാംസം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കണ്ണാറ മലമുക്ക് പുതുശ്ശേരി വീട്ടിൽ സന്തോഷ് (49) നെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. ഇയാളുടെ വീട്ടിൽ സൂക്ഷിച്ച രണ്ട് കിലോ മാംസം കണ്ടെടുത്തിട്ടുണ്ട്. കണ്ണാറ സ്വദേശിയായ വീണമാലിൽ വീട്ടിൽ ബൈജുവിന്റെ വീട്ടിൽ നിന്നും രണ്ട് കിലോ മാംസം പിടികൂടിയിട്ടുണ്ട്. എന്നാൽ ബൈജു ഒളിവിലാണ്. മാന്ദാമംഗലം ഫോറസ്റ്റ് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർക്ക് കിട്ടിയ രഹസ്യ സന്ദേശത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മാംസം പിടികൂടിയത്. ഫോറസ്റ്റ് ഉദ്യോഗസ്ഥർ എത്തിയതോടെ ബൈജു ഫോൺ സ്വിച്ച് ഓഫ് ചെയ്ത് രക്ഷപ്പെടുകയായിരുന്നു. മാന്ദാമംഗലം ഡെപ്യുട്ടി റെയ്ഞ്ച് ഓഫീസർ കെ. മുഹമ്മദ് ഷെരിഫ്, ഗ്രേഡ് ഡെപ്യുട്ടി റെയ്ഞ്ച് ഓഫീസർ പി.രതീഷ്, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ ഷീജു, രാജ്കുമാർ, ദീപു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടിക്കൂടിയത്.




Post a Comment

0 Comments