കണ്ണാറ. കേരള വന ഗവേഷണ കേന്ദ്രത്തിന് സമീപം മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതി ലൈനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇന്ന് രാവിലെ 9:30 നാണ് വന ഗവേഷണ കേന്ദ്രത്തിന്റെ മതിലിനോട് ചേർന്ന് നിന്നിരുന്ന മരം റോഡിലേക്ക് മറിഞ്ഞുവീണത്. മലയോര ഹൈവേ നിർമ്മാണവുമായി ബന്ധപ്പെട്ട് കാന നിർമ്മാണത്തിന്റെ ഭാഗമായി പ്രദേശത്തെ മരങ്ങളുടെ ചുവട്ടിൽ നിന്ന് മണ്ണ് നീക്കം ചെയ്തിരുന്നു. ഇത് മരങ്ങൾക്ക് ഭീഷണിയാണെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകിയിരുന്നതായി പഞ്ചായത്തംഗം ബാബു തോമസ് പറഞ്ഞു. അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ച് മാറ്റിയതിന് ശേഷം മാത്രമേ മലയോര ഹൈവേ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങാവൂ എന്ന് സ്ഥലം എംഎൽഎയും റവന്യൂ വകുപ്പ് മന്ത്രിയുമായ കെ.രാജനെ അറിയിച്ചിരുന്നതായും ബാബു തോമസ് പറഞ്ഞു. എത്രയും വേഗം പീച്ചിഡാം റോഡിന്റെ വശങ്ങളിൽ അപകടകരമായ നിലയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ച് മാറ്റി യാത്രക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
.jpeg)

0 Comments