പട്ടിക്കാട്. മണ്ണുത്തി വടക്കഞ്ചേരി ദേശീയപാതയിലെ വഴുക്കുംപാറ മേൽപ്പാതയിലെ റോഡിൽ വിള്ളൽ. പാലക്കാട് നിന്നും തൃശ്ശൂരിലേക്ക് വരുന്ന പാതയിലാണ് വിള്ളൽ രൂപപ്പെട്ടിരിക്കുന്നത്. പണിതീരാത്ത സർവീസ് റോഡിലേക്ക് റോഡ് ഇടിഞ്ഞുവീഴാൻ സാധ്യത. കരാർ കമ്പനിയുടെ അശാസ്ത്രീയ നിർമ്മാണമാണ് ഇപ്പോഴത്തെ തകർച്ചയ്ക്ക് കാരണം. റോഡിൽ വിള്ളൽ കണ്ടിട്ട് മാസങ്ങളായി. ടാർ മിശ്രിതം ഉപയോഗിച്ച് വിള്ളൽ രൂപപ്പെട്ട സ്ഥലത്ത് പാറപ്പൊടിയിട്ട് അടയ്ക്കുകയല്ലാതെ മറ്റൊരു നടപടിക്കും ദേശീയപാത അതോറിറ്റിയോ കരാർ കമ്പനിയോ മുതിർന്നിരുന്നില്ല. പലവട്ടം നാട്ടുകാർ കരാർ കമ്പനിയോട് പരാതി പറഞ്ഞിരുന്നു. എന്നാൽ നടപടി എടുക്കാതെ കരാർ കമ്പനി മുന്നോട്ടു പോവുകയായിരുന്നു.


0 Comments