ആൽപ്പാറ. മഴ തുടങ്ങിയതോടെ പീച്ചി ഡാം റോഡിൽ ആൽപ്പാറ സെന്ററിൽ വെള്ളക്കെട്ട് രൂക്ഷമായി. ഇരുചക്ര വാഹന യാത്രക്കാർ ഇതുവഴി ശ്രദ്ധിച്ച് കടന്നു പോയില്ലെങ്കിൽ വലിയ അപകടങ്ങൾക്ക് വഴിയൊരുക്കുമെന്ന് പ്രദേശവാസികൾ മുന്നറിയിപ്പ് നൽകി. റോഡ് നിർമ്മാണ പ്രവർത്തനങ്ങളിലെ അപാകതയാണ് വെള്ളക്കെട്ടിന് കാരണമെന്ന് അവർ ചൂണ്ടിക്കാട്ടി. റോഡിന്റെ ഒരു ഭാഗം മാത്രം ടാറിങ് നടത്തി മഴവെള്ളം ഒഴുകി പോകുന്നതിന് തടസ്സം സൃഷ്ടിച്ചതാണ് പ്രദേശത്ത് വെള്ളക്കെട്ട് ഉണ്ടാക്കാൻ കാരണം.
മലയോര ഹൈവേ ടാറിങ് ആരംഭിച്ചിരുന്നെങ്കിലും നിലവിൽ നിർത്തിവെച്ചിരിക്കുകയാണ്. വാരിയത്ത്പടി മുതലുള്ള കാനയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. കാനകൾ നിർമ്മിക്കാതെ റോഡിന്റെ ടാറിങ് ആരംഭിച്ചതും അവ പൂർത്തിയാകാത്തതും പീച്ചി ഡാം റോഡിൽ വെള്ളക്കെട്ടിനും അപകടങ്ങൾക്കും വഴിയൊരുക്കുമെന്നും നാട്ടുകാർ പറഞ്ഞു.
0 Comments