കണ്ണാറ സ്‌കൂളിൽ പ്രവേശനോത്സവം നടത്തി


കണ്ണാറ. എയ്ഡഡ് അപ്പർപ്രൈമറി സ്‌കൂളിലെ പ്രവേശനോത്സവം ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ആർ രവി ഉദ്ഘാടനം ചെയ്തു. യോഗത്തിന് അധ്യക്ഷത വഹിച്ച പാണഞ്ചേരി സഹകരണ ബാങ്ക് പ്രസിഡന്റും  സ്‌കൂൾ മാനേജരുമായ സി.പി വില്യംസ് സ്‌കൂൾ കലണ്ടറിന്റെ പ്രകാശനവും നിർവഹിച്ചു. മുൻ മാനേജർ വിൽസൻ ചെമ്പനാൽ നവാഗതരെ സ്വാഗതം ചെയ്തു. പിടിഎ പ്രസിഡന്റ് എം.പി വർഗീസ്, ഒഎസ്എ ചെയർമാൻ വി.എം രാധാകൃഷ്ണൻ, എസ്എസ് ജി ചെയർമാൻ എം.പി സാബു,  പാണഞ്ചേരി സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് ഷിജോൺ ജോർജ്,  വാർഡ് മെമ്പർമാരായ രേഷ്മ സജീഷ്, ബീന പൗലോസ്, ഹെഡ്മിസ്ട്രസ്  മേഴ്‌സി വർഗീസ് എന്നിവർ സംസാരിച്ചു.



Post a Comment

0 Comments