പീച്ചി ഗവ. എൽപി സ്‌കൂളിൽ പഞ്ചായത്ത് തല പ്രവേശനോത്സവം സംഘടിപ്പിച്ചു


പീച്ചി. പീച്ചി ഗവ. എൽപി സ്‌കൂൾ പ്രവേശനോത്സവം സംഘടിപ്പിച്ചു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ പി.പി. രവീന്ദ്രൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചടങ്ങിനിടെ അപ്രതീക്ഷിതമായി റവന്യൂ മന്ത്രി കെ.രാജൻ എത്തി. വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൻ കെ.വി.അനിത അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഇ.ടി.ജലജൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ.രമേഷ്, പഞ്ചായത്ത് മെമ്പർ ബാബു തോമസ്, ഒഎസ്എ പ്രസിഡന്റ് ഷിബു പോൾ എന്നിവർ വിവിധ ചടങ്ങുകളുടെ ആദ്യ വിതരണം നിർവഹിച്ചു. ദിവ്യ ഹൃദയാശ്രമം ഡയറക്ടർ ഫാദർ ജോഷി കണ്ണമ്പുഴ, പിടിഎ പ്രസിഡന്റ് ലിമിഷ് മാത്യു, പ്രധാന അധ്യാപിക ടെസി ബാബു, പഞ്ചായത്ത് മെമ്പർമാരായ ആരിഫ റാഫി, സ്വപ്ന രാധാകൃഷ്ണൻ, അജിത മോഹൻദാസ്, സെറാഫ് ഭാരവാഹികളായ ഈശോ ജോയ്, ടി.എം. ഷാജി, എംപിടിഎ പ്രസിഡന്റ് റൂബി ഷാജി എന്നിവർ സംസാരിച്ചു.




Post a Comment

0 Comments