ചുവന്നമണ്ണ് എഎൽപി സ്‌കൂളിൽ പ്രവേശനോത്സവം നടത്തി


ചുവന്നമണ്ണ്. എഎൽപി സ്‌കൂളിൽ പ്രവേശനോത്സവം നടത്തി. അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ വിദ്യാലയ മുറ്റത്തേക്ക് എത്തിയ കുരുന്നുകളെ കളിപ്പാട്ടങ്ങളും മധുരവും നൽകിയാണ് സ്‌കൂൾ അധികൃതർ വരവേറ്റത്. കുട്ടികളെ അനുഗമിച്ച രക്ഷിതാക്കളിലും കഴിഞ്ഞുപോയ ബാല്യകാലത്തിന്റെ മധുരമുള്ള ഓർമ്മകൾ ഉണർത്തുന്ന അനുഭവങ്ങളാണ് പ്രവേശനോത്സവം സമ്മാനിച്ചത്. കുട്ടികൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു. പുതുമയുള്ള ആശയങ്ങളും പുത്തൻ പ്രതീക്ഷകളുമായാണ് പുതിയ അധ്യായനവർഷത്തിലേക്ക് പ്രവേശിക്കുന്നതെന്ന് ഹെഡ്മിസ്ട്രസ് റീന രാജു പറഞ്ഞു. അധ്യാപകർ, രക്ഷിതാക്കൾ, അധ്യാപക രക്ഷാകർതൃ സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.



Post a Comment

0 Comments