വിലങ്ങന്നൂർ വാർഡ് ഗ്രാമസഭ ചേർന്നു


വിലങ്ങന്നൂർ. വാർഡിലെ ഗ്രാമസഭാ യോഗം വിലങ്ങന്നൂർ ഫോറസ്റ്റ് ഓഫീസിൽ വെച്ച് ചേർന്നു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഷൈജു കുര്യൻ അധ്യക്ഷത വഹിച്ചു. ലൈഫ് മിഷൻ പദ്ധതിയുടെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാവർക്കും വീട് അനുവദിക്കണമെന്ന് ഗ്രാമസഭയിൽ പ്രമേയം പാസാക്കി. എസ്എസ്എൽസിക്ക് ഫുൾ എപ്ലസ് നേടിയ എബി ബിജു, എയ്ഞ്ചൽ മരിയ ബിജു, പ്ലസ്ടുവിന് ഫുൾ എപ്ലസ് നേടിയ  വൈഷ്ണവി വിനു എന്നീ കുട്ടികളെ ഗ്രാമസഭ ആദരിച്ചു. ജോർജ്ജ് പൊടിപ്പാറ, മുൻ പഞ്ചായത്ത് പ്രസിഡന്റ് എം.കെ ശിവരാമൻ, വാർഡ് വികസന സമിതി ചെയർമാൻ കെ.സി ചാക്കോ, പഞ്ചായത്ത് കോഡിനേറ്റർ കെ.കെ ജെഫനീസ, ജോൺ എ ന്നിവർ സംസാരിച്ചു. ആശാവർക്കർ ഷേർളി തോമസ്, സിഡിഎസ് സരിത,  അങ്കണവാടി ടീച്ചർ സ്‌റ്റെഫി ജയ്‌സൺ, കനകലത തുടങ്ങിയവരും പങ്കെടുത്തു.



Post a Comment

0 Comments