ആൽപ്പാറ. റോസ് ഗാർഡൻ സ്ട്രീറ്റ് റെസിഡൻഷ്യൽ അസോസിയേഷന്റെ നേതൃത്വത്തിൽ എസ്എസ്എൽസി പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. ആദരവ് 2023 എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ ആൻലിയ ഷാജു, ആൻകോൾസൺ ടി ഫൈസൻ, അമൽ ജെയ്‌സൺ, നയന എം.എസ്. എന്നിവരെയാണ് അനുമോദിച്ചത്. അസോസിയേഷൻ പ്രസിഡന്റ് ഇ.വി പൗലോസ് അധ്യക്ഷനായിരുന്നു. സെക്രട്ടറി എൻ.ജി വിനേഷ്, വൈസ് പ്രസിഡന്റ് ടി.ജെ. വർഗീസ്, ട്രഷറർ ഗ്രേസി കുഴുപ്പിൽ, കൾചറൽ സെക്രട്ടറി ആനിസ് ഷാജു തുടങ്ങിയവർ സംസാരിച്ചു. കുട്ടികളുടെ വിവിധ കലപരിപാടികളും ഉണ്ടായിരുന്നു.


0 Comments