ചാത്തംകുളം നവീകരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും: മന്ത്രി കെ. രാജൻ


പട്ടിക്കാട്. മുടിക്കോട് വാർഡിലെ ചാത്തംകുളത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു. രണ്ട് കോടി രൂപയാണ് പ്രവർത്തികൾക്കായി അനുവദിച്ചിട്ടുള്ളത്. കേരള ലാൻഡ് ഡവലപ്പ്‌മെന്റ് കോർപ്പറേഷനാണ് നിർമ്മാണ ചുമതല. ഈ മാസം അവസാനത്തോടെ എസ്റ്റിമേറ്റ് നടപടികൾ പൂർത്തിയാക്കുമെന്ന് കെഎൽഡിസി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അനു പറഞ്ഞു. യോഗത്തിൽ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ, കെഎൽഡിസി ചീഫ് എഞ്ചിനീയർ ശാലിനി, വാർഡ് മെമ്പർ ആരിഫ റാഫി, പഞ്ചായത്ത് അംഗങ്ങളായ സ്വപ്‌ന രാധാകൃഷ്ണൻ, അജിത മോഹൻദാസ്, രേഷ്മ സജീഷ് തുടങ്ങിയവർ പങ്കെടുത്തു.



Post a Comment

0 Comments