പട്ടിക്കാട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്‌കൂളിൽ ലഹരി വിരുദ്ധ ദിനാചരണ പരിപാടി നടത്തി


പട്ടിക്കാട്. ഗവ ഹയർ സെക്കൻഡറി സ്‌കൂളിൽ പഞ്ചായത്ത് ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിനാചരണ പരിപാടി നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ്് സാവത്രി സദാനന്ദൻ പരിപാടി ഉദ്ഘാടനം ചെയ്തു. പുതുതലമുറയിലെ യുവാക്കളുടെ ലഹരി ഉപയോഗം നമ്മുടെ നാടിനെ വിനാശകരമായ ഘട്ടത്തിലേക്ക് എത്തിക്കുമെന്ന് സാവത്രി സദാനന്ദൻ പറഞ്ഞു. പഞ്ചായത്തംഗം ആനി ജോയി അധ്യക്ഷത വഹിച്ച പരിപാടിയിൽ പീച്ചി സ്‌റ്റേഷൻ ഹൗസ് ഓഫീസർ ബിപിൻ ബി നായർ മുഖ്യാതിഥിയായിരുന്നു. ഫാദർ ഫ്രാങ്കഌൻ വർഗീസ് ലഹരി ഉപയോഗത്തെ കുറിച്ച് ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്ക് ബോധവത്കരണ ക്ലാസ്സ് നടത്തി. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ.ടി. ജലജൻ, സ്‌കൂൾ പ്രധാന അധ്യാപിക ഷൈലജ, സ്‌കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പ് ചെയർമാൻ പി.വി സുധേവൻ, കുടുംബശ്രീ ചെയർപേഴ്‌സൻ ഉഷ മോഹൻ, കമ്മ്യൂണിറ്റി കൗൺസിലർ മേരി സണ്ണി, ജാഗ്രത സമിതി പ്രവർത്തക സ്‌നേഹ, എന്നിവർ പങ്കെടുത്ത് സംസാരിച്ചു.



Post a Comment

0 Comments