പീച്ചി. ഗവൺമെന്റ് ഹയർ സെക്കന്ററി സ്‌കൂളിലെ എസ്പിസി പ്രൊജക്ടിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലി നടത്തി. സ്‌കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ പീച്ചി പോലീസ് സ്‌റ്റേഷൻ ഹൗസ് ഓഫീസർ ബിപിൻ ബി നായർ റാലി ഫ്‌ലാഗ് ഓഫ് ചെയ്തു. കേരള പോലീസിന്റെ വലിയ വിജയം കണ്ട പദ്ധതികളിൽ ഒന്നാണ് സ്റ്റുഡൻസ് പോലീസ് കേഡറ്റ് എന്ന് അദ്ദേഹം പറഞ്ഞു. കുട്ടികൾ എന്തെങ്കിലും തരത്തിലുള്ള കുറ്റകൃത്യങ്ങളിലോ ആന്റിക് നർക്കോട്ടിക് ലഹരികളിലോ അടിമകൾ ആകുന്നുണ്ടെങ്കിൽ അത് കണ്ടെത്തുന്നതിനും അവരെ അതിൽ നിന്നും പിന്തിരിപ്പിക്കുന്നതിനും വേണ്ടിയാണ് കേരള പോലീസ് ഇത്തരം പദ്ധതിക്ക് നേതൃത്വം നൽകിയിരിക്കുന്നത് എന്നും ബിബിൻ ബി നായർ പറഞ്ഞു. സ്‌കൂൾ പ്രധാന അധ്യാപിക കെ.എം ഡെയ്‌സി, പ്രിൻസിപ്പൽ ഗിരീശൻ, പിടിഎ പ്രസിഡന്റ് മുബീന നസീർ, എംപിടിഎ പ്രസിഡന്റ് വിൻസി ജിമ്മി, പിടിഎ എക്‌സിക്യൂട്ടീവ് അംഗങ്ങൾ, അധ്യാപകർ എന്നിവർ റാലിയിൽ പങ്കെടുത്തു. എസ്പിസിസി സിപിഒ മാരായ അധ്യാപകർ സജിത, അനീഷ എന്നിവർ നേതൃത്വം നൽകി.


0 Comments