പാണഞ്ചേരി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ക്ലസ്റ്ററുകളുടെ സംയുക്ത യോഗം ചേർന്നു


പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ പച്ചക്കറി ക്ലസ്റ്ററുകളുടെയും പാണഞ്ചേരി സർവീസ് സഹകരണ ബാങ്കിന്റെ കീഴിലുള്ള ഉൽപാദന ക്ലസ്റ്ററുകളുടെയും സംയുക്ത യോഗം ബാങ്ക് ഹാളിൽ ചേർന്നു. പ്രസിഡന്റ് സി.പി. വില്യംസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിനകത്ത് കൃഷി ചെയ്തുവരുന്ന പാവൽ, പടവലം, പയർ, കോവൽ, മരച്ചീനി, നേന്ത്രക്കായ മുതലായ ഉൽപന്നങ്ങൾ കർഷകർക്ക് ന്യായമായ വില നൽകിക്കൊണ്ട് വിദേശ വിപണികളിലേക്ക് കയറ്റി അയക്കുന്നതിനും ഇവയെ മിനിമൽ പ്രോസസിംഗ് നടത്തിയ ശേഷം കയറ്റി അയക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുവാനും യോഗത്തിൽ തീരുമാനമായി. മുൻ
ബിആർഎസ് മേധാവിയും പീച്ചി അഗ്രി ഇന്റസ്ട്രിയൽ പാർക്കിന്റെ ചീഫ് ടെക്‌നിക്കൽ ഓഫീസറുമായ പി.പുഷ്പലത പദ്ധതി വിശദ്ധീകരണം നടത്തി. കൃഷി ഓഫീസർ അഭിമന്യു ടി.ആർ, ബാങ്ക് സെക്രട്ടറി ജോജു, ബാങ്ക് വൈസ് പ്രസിഡന്റ് ഷിജോൺ ജോർജ്ജ് എന്നിവർ പ്രസംഗിച്ചു. ബാങ്ക് ഭരണസമിതി അംഗങ്ങൾ, ക്ലസ്റ്റർ ഭാരവാഹികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.



Post a Comment

0 Comments