വിലങ്ങന്നൂർ. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പീച്ചി യൂണിറ്റ് വാർഷികവും തിരഞ്ഞെടുപ്പും നടന്നു. സജി താന്നിക്കൽ (പ്രസിഡന്റ്), കെ.കെ രാജു (സെക്രട്ടറി), കെ.ബി മോഹനൻ (ട്രഷറർ) സജി വെള്ളമുണ്ടയ്ക്കൽ, മുരളി, റെജി വില്ലന്താനം എന്നിവരാണ് പുതിയ ഭാരവാഹികൾ. വർഗീസ് പാറേക്കാടനും ഷാജി പീറ്ററുമാണ് രക്ഷാധികാരികൾ. വാർഷിക സമ്മേളനം ജില്ലാ സെക്രട്ടറി സെബാസ്റ്റ്യൻ മഞ്ഞളി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വർഗീസ് പാറേക്കാടൻ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്തിന്റെ വിവിധ പദ്ധതികളും പ്രവർത്തനങ്ങളുമായി പീച്ചി യൂണിറ്റ് പൂർണ്ണമായും സഹകരിക്കാറുണ്ടെന്ന് പ്രസിഡന്റ് പറഞ്ഞു. എസ്എസ്എൽസിക്കും പ്ലസ് ടുവിനും മികച്ച വിജയം നേടിയ യൂണിറ്റിൽ അംഗങ്ങളായവരുടെ കുട്ടികളെ ആദരിച്ചു. സംഘടനയുടെ ജില്ല, നിയോജകമണ്ഡലം ഭാരവാഹികളായ വി.ടി ജോർജ്ജ്, ബിജു ഇടക്കളത്തൂർ, സി.ആർ ശേഖരൻ, പഞ്ചായത്ത് മെമ്പർമാരായ ബാബു തോമസ്, അജിത മോഹൻദാസ്, ഷാജി വാരപ്പെട്ടിയിൽ, വനിതാ വിംഗ് പ്രസിഡന്റ് ജോയ്‌സി എന്നിവർ സംസാരിച്ചു.


0 Comments