കണ്ണാറ. എയുപി സ്‌കൂളിൽ പരിസ്ഥിതി ദിനാഘോഷം നടത്തി. രാവിലെ അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് മേഴ്‌സി വർഗീസ് പരിസ്ഥിതി ദിന സന്ദേശം നൽകി. ഉച്ചകഴിഞ്ഞ് നടത്തിയ പരിസ്ഥിതി ദിന പ്രത്യേക പരിപാടിയിൽ പീച്ചി വനഗവേഷണ കേന്ദ്രത്തിലെ പ്രൊജക്റ്റ് അസിസ്റ്റന്റ് ഷെറിൻ കുട്ടികൾക്ക് ക്ലാസ് എടുത്തു. കുട്ടികളുടെ രചനകളായ മരത്തിന്റെ ആത്മകഥാ കുറിപ്പ്, പോസ്റ്റർ എന്നിവയുടെ പതിപ്പ് പ്രകാശനം ചെയ്തു. പിടിഎ പ്രസിഡന്റ് എം.പി വർഗീസ് പരിസ്ഥിതി ക്ലബ്ബ് ഉദ്ഘാടനം ചെയ്തു. ബിആർസി കോഡിനേറ്റർ ദിവ്യ, ലിസി ടീച്ചർ എന്നിവർ സംസാരിച്ചു.


0 Comments