പട്ടിക്കാട്. ദേശീയപാതയിൽ മുടിക്കോട് സെന്ററിന് സമീപം ചെറുകനാലിൽ സാമൂഹ്യവിരുദ്ധർ തള്ളിയ അറവുമാലിന്യം പാണഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ മറവ് ചെയ്തു. മാലിന്യം തള്ളിയ വിവിരം വാർഡ് മെമ്പർ ഷൈലജ വിജയകുമാർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രനെ അറിയിക്കുകയും തുടർന്ന് പ്രസിഡന്റിന്റെ നിർദ്ദേശപ്രകാരം മാലിന്യം മറവ് ചെയ്യുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യുകയുമായിരുന്നു. ജെസിബി ഉപയോഗിച്ച് നീക്കം ചെയ്ത മാലിന്യം സമീപത്ത് തന്നെ മറവ് ചെയ്യ്തു. തൃശൂർ ഭാഗത്തേക്കുള്ള പാതയിൽ സർവ്വീസ് റോഡിനോട് ചേർന്നുള്ള കനാലിലാണ് വൻതോതിൽ മാലിന്യം തള്ളിയിരുന്നത്. ആറാംകല്ലിലെ പ്രധാന കനാലിൽ നിന്നും കൂട്ടാല ഭാഗത്തേക്ക് കൃഷിക്കും മറ്റ് ആവശ്യങ്ങൾക്കുമുള്ള വെള്ളം ഈ ചെറുകനാലിലൂടെയാണ് ഒഴുകി എത്തുന്നത്. മാലിന്യം തള്ളിയതോടെ ഇതുവഴിയുള്ള വെള്ളത്തിന്റെ ഒഴുക്കും തടസപ്പെട്ടിരുന്നു. പഞ്ചായത്ത് സെക്രട്ടറി പി.ആർ. ജോൺ, ഹെൽത്ത് ഇൻസ്‌പെക്ടർ കെ.കുമാർ തുടങ്ങിയവരും വാർഡ് മെമ്പർക്കൊപ്പം സ്ഥലത്തെത്തിയിരുന്നു.
.jpeg)

0 Comments