പട്ടിക്കാട്. കാർഷിക സർവകലാശാല ജനറൽ കൗൺസിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ വിജയിച്ച കോൺഗ്രസ് അനുകൂല സംഘടനയായ എംപ്ലോയിസ് യൂണിയൻ സ്ഥാനാർഥി കെ. എസ്. ജയകുമാറിനെ പീച്ചി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. മണ്ഡലം പ്രസിഡൻറ് കെ.പി. ചാക്കോച്ചൻ ഉപഹാരം കൈമാറി. മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന അന്തരിച്ച സേതുമാധവൻ മാസ്റ്ററുടെ മകനാണ് ജയകുമാർ. നേതാക്കളായ ഷിബു പോൾ, റോയ് കെ. ദേവസി, പി.ജെ ജോസഫ്, ഷൈജു കുരിയൻ, പ്രവീൺ രാജു, ജോൺ സണ്ണി, ജിഫിൻ ജോയ്, കുര്യാക്കോസ്, സനൂപ്, ഇബ്രാഹിം, വേലായുധൻ, പൗലോസ്, എന്നിവർ പരിപാടിയിൽ പങ്കെടുത്തു.


0 Comments