പട്ടിക്കാട്. പാണഞ്ചേരി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ബാലസംഘം പാണഞ്ചേരി മേഖലാ സമ്മേളനത്തിന് മേഖലാ പ്രസിഡന്റ് അൽജിൻ പതാക ഉയർത്തി. തുടർന്ന് നടന്ന പൊതുസമ്മേളനം ബാലസംഘം ജില്ലാ വൈസ് പ്രസിഡന്റ് സാൻജോ തോമസ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് അൽജിൻ അധ്യക്ഷത വഹിച്ചു. മേഖല എക്‌സിക്യൂട്ടീവ് അംഗം അസ്മി, മേഖലാ കൺവീനർ പി.ജെ അജി, മേഖലാ സെക്രട്ടറി ബിജു, ഏരിയൽ കോർഡിനേറ്റർ രജില ജയൻ, സിപിഎം പാണഞ്ചേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി മാത്യു നൈനാൻ, ഏരിയ കൺവീനർ മൊയ്തുണ്ണി, ഏരിയ കമ്മിറ്റിയംഗം അഭിലാഷ്, മേഖലാ കോഡിനേറ്റർ ബുഷ്‌റ ഹാരിസ് എന്നിവർ സംസാരിച്ചു. പുതിയ സെക്രട്ടറിയായി അഭിലാ ബിജുവിനെയും പ്രസിഡന്റായി അൽജിനേയും തിരഞ്ഞെടുത്തു. ജോ.സെക്രട്ടറിമാരായി വിഘ്‌നേഷ് ശിഘ, അലീന ജോബു എന്നിവരും വൈസ് പ്രസിഡന്റുമാരായി എബൽ, ഏയ്ഞ്ചൽ, കൺവീനറായി പി.ജെ അജി, കോഡിനേറ്റർ ബുഷ്‌റ ഹാരിസ്, ജോയിൻ കൺവീനർ വിജിത ജോബു, ജോയിന്റ് കോഡിനേറ്റർ ബിന്ദു ഭരതൻ, മുതിർന്ന എക്‌സിക്യൂട്ടീവ് അംഗങ്ങളായി ഷൈനി വർഗീസ്, പ്രബിത എന്നിവരും ട്രഷറർ ആയി അസ്മിയെയും സമ്മേളനം തിരഞ്ഞെടുത്തു. പ്രശസ്ത നൃത്തഅധ്യാപിക അശ്വതി നടത്തുന്ന നാട്യ ക്ഷേത്ര ഡാൻസ് ട്രൂപ്പിന്റെ നൃത്തവും കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു


0 Comments