പട്ടിക്കാട് സ്‌കൂളിന് ഒരു വർഷത്തേക്കുള്ള പത്രം സ്‌പോൺസർ ചെയ്തു


പട്ടിക്കാട്. ഗവ.ഹയർ സെക്കൻഡൻറി സ്‌കൂളിന്  ഒരു വർഷത്തേക്കുള്ള പത്രം സ്‌പോൺസർഷിപ്പായി ലഭിച്ചു. ഗുരുദേവ ഗ്യാസ് ഏജൻസി ഉടമ ഇ.കെ സുധാകരനാണ് ദിവസവും കേരളകൗമുദി പത്രത്തിന്റെ 10 കോപ്പി വീതം സ്‌പോൺസർ ചെയ്യുന്നത്. പിടിഎ പ്രസിഡന്റ് ജെയ്‌സൻ സാമുവൽ അധ്യക്ഷനായ പരിപാടിയിൽ കേരളകൗമുദി ചീഫ് ഡെസ്‌ക് സുനിൽകുമാർ, സർക്കുലേഷൻ മാനേജർ റെന്നി സെബാസ്റ്റ്യൻ, പ്രിൻസിപ്പൽ എസ് സിന്ധുഷ, ഹെഡ്മിസ്ട്രസ് ഷൈലജ, എസ് എസ് ജി കൺവീനർ പി.വി സുദേവൻ, സ്റ്റാഫ് സെക്രട്ടറി സിനിമോൾ, സീനിയർ അധ്യാപിക രേണുക, മറ്റ് അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.



Post a Comment

0 Comments