എസ്‌ഐ പി.എം രതീഷിന് യാത്രയയപ്പ് നൽകി


പട്ടിക്കാട്. തൃശൂർ സിറ്റി ട്രാഫിക് എസ്‌ഐ ആയി ട്രാൻസ്ഫർ ലഭിച്ച പീച്ചി സ്‌റ്റേഷൻ ഹൗസ് ഓഫീസർ ആയിരുന്ന പി.എം രതീഷിന് സ്‌റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. കഴിഞ്ഞ ആറുമാസമായി പീച്ചി സ്‌റ്റേഷന്റെ ചുമതല വഹിച്ചു വരികയായിരുന്നു. സ്‌റ്റേഷനിൽ വെച്ചു നടന്ന ചടങ്ങിൽ എഎസ്‌ഐ കെ.ജയേഷ് എസ്‌ഐ രതീഷിനെ ഉപഹാരം നൽകി ആദരിച്ചു. സീനിയർ സിപിഒ മാരായ സിന്ധു, അജിത്ത്, സ്‌റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.



Post a Comment

0 Comments