പട്ടിക്കാട്. ലോക പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി ഇസാഫ് കോ ഓപ്പറേറ്റീവിന്റെ നേതൃത്വത്തിൽ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ഹരിത കർമ്മസേനയെ ആദരിച്ചു. പഞ്ചായത്ത് മീറ്റിംഗ് ഹാളിൽ നടന്ന പരിപാടി പ്രസിഡന്റ് പി.പി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഇസാഫ് കോ ഓപ്പറേറ്റീവ് സി.ഇ.ഒ ക്രിസ്തുദാസ് ഹരിത കർമ്മ സേന പദ്ധതി നടപ്പാക്കുന്ന പഞ്ചായത്തിനുള്ള ആദരം പ്രസിഡന്റിന് കൈമാറി. തുടർന്ന് ഓരോ ഹരിത കർമ്മ സേനാംഗങ്ങളെയും ചടങ്ങിൽ ആദരിച്ചു. പാണഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവത്രി സദാനന്ദൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഇ.ടി. ജലജൻ, കെ.വി. അനിത, സുബൈദ അബൂബക്കർ, പഞ്ചായത്ത് സെക്രട്ടറി പി.ആർ. ജോൺ, ഇസാഫ് കോഓപ്പറേറ്റീവ് സി.ഇ.ഒ രാജേഷ് ശ്രീധരൻപിള്ള, സി.എഫ്.ഒ സുനിൽ ജി നമ്പൂതിരി, അസോസിയേറ്റീവ് സോഷ്യൽ ഇനിഷ്യേറ്റീവ് ചീഫ് മാനേജർ ഗീരിഷ് കുമാർ, സോഷ്യൽ ഇനിഷ്യേറ്റീവ് സ്റ്റാഫ് അംഗങ്ങളായ രശ്മി ഷിബു, ബീനാ ഡേവീസ്, ബിന്ദു ലിറ്റോ, അനീഷ്മ എന്നിവർ പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചു.


0 Comments