പട്ടിക്കാട്. ചെമ്പൂത്ര ശ്രീ ഭദ്ര വിദ്യാമന്ദിറിലെ പ്രവേശനോത്സവം റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ചെയർമാൻ കെ.കെ രാജേഷ് അധ്യക്ഷത വഹിച്ചു. ക്ഷേത്രം മേൽശാന്തി സി.എം മനീഷ് ഭദ്രദീപം കൊളുത്തി. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. പി. രവീന്ദ്രൻ, വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം രമ്യ രാജേഷ്, പഞ്ചായത്ത് അംഗം ജയകുമാർ ആദംകാവിൽ, സ്കൂൾ വൈസ് ചെയർമാൻ ജയപ്രകാശ് എം.ജി, കൺവീനർ പ്രവീൺ പി. പ്രകാശ്, പിടിഎ പ്രസിഡന്റ് രേഖ സുജിത്ത്, പ്രിൻസിപ്പൽ വിബിന ശ്രീജിത്ത്, ട്രഷറർ ചന്ദ്രൻ വി. കെ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.
0 Comments