മുടിക്കോട് സെന്ററിൽ പണികൾ പൂർത്തിയാക്കിയില്ല: ഹൈവേ അധികൃതർക്ക് പരാതി നൽകി


പട്ടിക്കാട്. മുടിക്കോട് സെന്ററിൽ നിസ്കാര പള്ളി മുതൽ മഹാത്മ എൽപി സ്കൂൾ വരെയുള്ള ഭാഗത്ത് കാന നിർമ്മാണവുമായി ബന്ധപ്പെട്ട പണികൾ പൂർത്തീകരിക്കാത്തതിൽ വാർഡ് മെമ്പർ ആരിഫ റാഫിയുടെ നേതൃത്വത്തിൽ ഹൈവേ അധികൃതർക്ക് പരാതി നൽകി. മഴ പെയ്യുന്നതോടെ പള്ളിയുടെയും സ്കൂളിന്റെയും കോമ്പൗണ്ടിലേക്ക് കാനയിലെ വെള്ളം കവിഞ്ഞൊഴുകുന്ന അവസ്ഥയാണ് നിലവിലുള്ളത്. സ്കൂളിൽ എത്തുന്ന വിദ്യാർത്ഥികൾക്ക് ഇത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതായി വാർഡ് മെമ്പർ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പ്രദേശവാസികൾ തയ്യാറാക്കിയ മാസ് പെറ്റീഷൻ ആണ് ഹൈവേ അധികൃതർക്ക് കൈമാറിയത്.



Post a Comment

0 Comments