പട്ടിക്കാട് സർവ്വീസ് റോഡിൽ അപകടക്കെണിയായി അനധികൃത പാർക്കിങ് തുടരുന്നു


പട്ടിക്കാട്. ദേശീയപാതയിൽ പട്ടിക്കാട് സർവ്വീസ് റോഡിൽ അപകടക്കെണിയൊരുക്കി ചരക്ക് വാഹനങ്ങളുടെ അനധികൃത പാർക്കിങ് തുടരുന്നു. പാലക്കാട് ഭാഗത്തേക്കുള്ള പാതയിൽ പട്ടിക്കാട് സെന്ററിനും തമ്പുരാട്ടിപടിക്കും ഇടയിലുള്ള ഭാഗത്താണ് അനധികൃത പാർക്കിങ് നടത്തുന്നത്. സർവ്വീസ് റോഡിന്റെ രണ്ട് വരിയിലും വാഹനങ്ങൾ അപകടകരമായ നിലയിലാണ് പാർക്ക് ചെയ്തിട്ടുള്ളത്. സർവ്വീസ് റോഡിലൂടെ ദേശീയപാതയിലേയ്ക്ക് പ്രവേശിക്കേണ്ട വാഹനങ്ങൾക്കും പഞ്ചായത്ത് ബസ് സ്റ്റാന്റിലേക്ക് പോകേണ്ട വാഹനങ്ങൾക്കും തടസ്സം ഉണ്ടാക്കുന്ന നിലയിലാണ് വാഹനങ്ങൾ നിർത്തിയിട്ടിട്ടുള്ളത്. റോഡിൽ വാഹനങ്ങൾക്ക് പുറകിൽ അപകട മുന്നറിയിപ്പ് ബോർഡുകളോ, ബാരിയറുകളോ സ്ഥാപിച്ചിട്ടുമില്ല. മണ്ണുത്തി മുതൽ കുതിരാൻ വരെയുള്ള മേഖലയിൽ അനധികൃത പാർക്കിങ് നിരവധി അപകടങ്ങൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. എന്നിട്ടും ദേശീയപാതയിൽ അധികൃതരുടെ കൺമുന്നിൽ ഇത്തരം പ്രവണതകൾ ആവർത്തിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി.



Post a Comment

0 Comments