പട്ടിക്കാട്. വഴുക്കുംപാറ വാർഡിലെ വാർഡ് വികസന സമിതിയുടെയും കുടുംബശ്രീയുടെയും സംയുക്ത ആഭിമുഖ്യത്തിൽ എസ്എസ്എൽസി പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു. വഴക്കുംപാറ ഉറവുമ്പാടത്ത് നടന്ന ആദരണീയം പരിപാടി പീച്ചി പോലീസ് സ്‌റ്റേഷൻ ഹൗസ് ഓഫീസർ ബിപിൻ ബി നായർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വെച്ച് സെറാഫ്‌സ് ചാരിറ്റബിൾ സൊസൈറ്റി നൽകിയ 10000 രൂപയുടെ സ്‌നേഹോപഹാരവും വിദ്യാർത്ഥികൾക്ക് പഞ്ചായത്ത് അംഗം കെ.പി ചാക്കോച്ചൻ വിതരണം ചെയ്തു. വാർഡ് വികസന സമതി ചെയർമാൻ ലിബിഷ്, വഴുക്കുംപാറ ക്ഷീര സഹകരണസംഘം പ്രസിഡന്റ് ഇടശ്ശേരി ജോർജ്, സിഡിഎസ് അംഗം സോഫി ജിജി, എഡിഎസ് പ്രസിഡന്റ് സാലി തങ്കച്ചൻ, കുടുംബശ്രീ അംഗം മേരി സണ്ണി, ജാഗ്രതാ സമിതി അംഗം സ്‌നേഹ, ബിന്ദു, ഡോക്ടർ സുശീൽ കുമാർ, റിട്ടയേഡ് കൃഷി ഓഫിസർ പ്രസാദ്, ഷാജി നെല്ലിക്കൽ, ഷാജൻ ജോർജ് , ലോറൻസ് എന്നിവർ പങ്കെടുത്ത് സംസാരിച്ചു.


0 Comments