പട്ടിക്കാട്. എസ്പിസിയുടെ മധുര വനം പദ്ധതിയുടെ ഭാഗമായി വൃക്ഷ തൈ നട്ടുകൊണ്ട് പട്ടിക്കാട് ഗവ. ഹയർ സെക്കന്ററി സ്‌കൂളിലെ പരിസ്ഥിതി വാരാചരണത്തിന് തുടക്കമായി.എസ്പിസി കേഡറ്റുകൾക്ക് വൃക്ഷത്തൈ നൽകി വാർഡ് മെമ്പർ ആനി ജോയ് പരിസ്ഥിതി വാരാചരണ പരിപാടികൾ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ജയ്‌സൻ സാമുവൽ അധ്യക്ഷത വഹിച്ചു. ഒരാഴ്ച നീണ്ടുനിൽക്കുന്ന കർമ്മ പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. കുട്ടികൾ ഓരോ ദിവസം ഓരോ പ്രകൃതി സംരക്ഷണ ചലഞ്ചുകൾ ഏറ്റെടുത്ത് നടത്തും. എസ്പിസിയും പരിസ്ഥിതി ക്ലബ്ബും സംയുക്തമായാണ് പരിപാടികൾ നടപ്പിലാക്കുന്നത്. പരിസ്ഥിതി ദിനത്തിൽ സ്‌കൂൾ കോമ്പൗണ്ടിലെ ഏഴ് വർഷം പ്രായമായ ഇലഞ്ഞിമരത്തിന്റെ ജന്മദിനാഘോഷം എസ്എസ്ജി കൺവീനർ പി.വി സുദേവൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് എ.എം സീമ ടീച്ചർ, എംപിടിഎ പ്രസിഡന്റ് സുനിത, എസ്പിസി അംഗങ്ങൾ, പരിസ്ഥിതി ക്ലബ്ബ് കൺവീനർമാർ, രക്ഷിതാക്കൾ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു


0 Comments