പീച്ചി ഗവ ഹയർ സെക്കൻഡറി സ്‌കൂളിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു


പീച്ചി. ഗവ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന അന്താരാഷ്ട്ര യോഗ ദിനാഘോഷം പീച്ചി സ്‌റ്റേഷൻ എഎസ്‌ഐ കെ. ജയേഷ് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ എസ്പിസി പ്രോജക്റ്റിന്റെയും പീച്ചി വൈസ്‌മെൻ ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് യോഗദിന ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. വൈസ്‌മെൻ ക്ലബ് കൺവീനർ അരവിന്ദാക്ഷൻ അധ്യക്ഷനായിരുന്നു. ചടങ്ങിൽ യുപി വിഭാഗം വിദ്യാർത്ഥികൾ യോഗ നൃത്തവും പ്രസംഗാവതരണവും നടത്തി. തുടർന്ന് ക്ലബ്ബ് പ്രസിഡന്റ് അരുൺ പി.ടി, നിർഭയ വളണ്ടിയർ ഉഷ കുമാരി  എന്നിവരുടെ നേതൃത്വത്തിൽ ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി യോഗ പരിശീലന ക്ലാസ് നടത്തി. അധ്യാപകരായ ശോഭ, സജീന, ധന്യ എന്നിവർ സംസാരിച്ചു. എസ്പിസി കോഡിനേറ്റർമാരായ സജിത, സ്‌കൂൾ സീനിയർ അസിസ്റ്റന്റ് ഷർമിള, അനീഷ എന്നിവർ നേതൃത്വം നൽകി.



Post a Comment

0 Comments