താണിപ്പാടത്ത് കർഷക ശാസ്ത്രജ്ഞ സംവാദം നടത്തി


പീച്ചി. ഭാരതീയ കൃഷി വകുപ്പും കൃഷി വിജ്ഞാന കേന്ദ്രവും സംയുക്തമായി കർഷക ശാസ്ത്രജ്ഞ സംവാദം നടത്തി. താണിപ്പാടം വി.എഫ്.പി.സി.കെ ഹാളിൽ നടന്ന പരിപാടി പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സാധാരണക്കാരായ കർഷകർക്ക് നീതി ലഭിക്കാത്ത നിലയിലുള്ള നിയമസംവിധാനമാണ് കേന്ദ്ര സർക്കാർ നടപ്പാക്കിയിട്ടുള്ളതെന്നും കുത്തക മുതലാളിമാർ കാർഷിക മേഖല കൈയ്യടക്കി വെച്ചിരിക്കുന്ന അവസ്ഥയാണ് നിലവിൽ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം നിയമ സംവിധാനങ്ങളെ പൊളിച്ചെഴുതാനുള്ള ഉത്തരവാദിത്തം വരും തലമുറയ്ക്കാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാർഷിക മേഖലയിൽ ഉണ്ടാകുന്ന വെല്ലുവിളികൾ മനസ്സിലാക്കുകയും അവരുടെ പ്രശ്‌നങ്ങളെപ്പറ്റി പഠിക്കുകയുമാണ് കർഷക ശാസ്ത്രജ്ഞ സംവാദത്തിന്റെ ലക്ഷ്യം.

സ്വാശ്രയ കർഷക സമിതി പ്രസിഡന്റ് കെ.വൈ.കുഞ്ഞുമോൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഐ.സി.എ.ആർ-എൻ.എ.എ.ആർ.എം പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ.സെന്തിൽ വിനായകം മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് ഡോ. കെ.പി. അഭിജിത്ത്, ഡോ. ടി.പി. അൻസീഫ് അലി, ഡോ. എസ്. ഐശ്വര്യ, ഡോ. ശിൽപ്പ എസ് സെൽവൻ, ഡോ. മീര കെ. ഡോ. സി.ജി. അരുൺകുമാർ എന്നീ ശാസ്തജ്ഞന്മാർ പഠന റിപ്പോർട്ടുകൾ അവതരിപ്പിച്ചു. ഡോ. ശിൽപ, കെ.വി.കെ അസി. പ്രൊഫസർ ഡോ. ദീപ ജെയിംസ്, ഡോ. ഐശ്വര്യ എസ് എന്നിവർ സംസാരിച്ചു.



Post a Comment

0 Comments