പട്ടിക്കാട്. ദേശീയപാതയിൽ നിന്നും പഞ്ചായത്ത് ബസ്റ്റാൻഡിലേയ്ക്ക് പ്രവേശിക്കുന്ന ഭാഗത്തെ റോഡ് തകർന്നത് പട്ടിക്കാട് 108 ആംബുലൻസ് ജീവനക്കാരുടെ നേതൃത്വത്തിൽ താൽക്കാലികമായി അടച്ചു. ആംബുലൻസ് ഡ്രൈവർ ധനേഷ്, നഴ്‌സ് പ്രദീപ് എന്നിവർ ചേർന്നാണ് കുഴികൾ അടച്ചത്.
പാലക്കാട് ഭാഗത്തേക്കുള്ള സർവ്വീസ് റോഡിൽ നിന്നും പഞ്ചായത്ത് ബസ്റ്റാൻഡിലേയ്ക്ക് പ്രവേശിക്കുന്ന ഭാഗത്തെ റോഡ് തകർന്നത് പ്രൈം ന്യൂസ് കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തിരുന്നു. കുഴികളിൽ വെള്ളം കെട്ടിക്കിടക്കുന്നത് ഇരുചക്ര വാഹനയാത്രക്കാർക്ക് ഏറെ ഭീഷണിയാണെന്ന വാർത്തയെ തുടർന്നാണ് പ്രദേശത്തെ കുഴകൾ അടച്ചതെന്ന് ജീവനക്കാർ പറഞ്ഞു. സ്‌കൂൾ വിദ്യാർഥികൾ, പഞ്ചായത്ത്, വില്ലേജ് തുടങ്ങിയ സർക്കാർ ഓഫീസുകളിലേയ്ക്ക് വരുന്ന വയോധികർ ഉൾപ്പെടെയുള്ള യാത്രക്കാർ കടന്നുപോകുന്ന പ്രദേശത്തെ കുഴികൾ പഞ്ചായത്ത് അധികൃതർ ഇടപെട്ട് അടച്ച് യാത്ര സുഗമമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു.


0 Comments