പട്ടിക്കാട്. ചെമ്പൂത്ര എൻഎസ്എസ് കരയോഗത്തിന്റെ 61-ാം വാർഷിക പൊതുയോഗം തൃശൂർ താലൂക്ക് യൂണിയൻ സെക്രട്ടറി സി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കരയോഗം പ്രസിഡന്റ് കുമാരൻ അധ്യക്ഷത വഹിച്ചു. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കുകയും മുതിർന്ന പൗരന്മാരെ പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു. സെക്രട്ടറി രാമചന്ദ്രൻ പിള്ള, വിജയകുമാർ എന്നിവർ സംസാരിച്ചു.


0 Comments