പീച്ചി. സെഡാർ സൂപ്പർമാർട്ടിന്റെ 13 മത് സ്റ്റോർ വിലങ്ങന്നൂരിൽ പ്രവർത്തനം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ സ്ഥാപനം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്കിന്റെ എംഡി യും സിഇഒ യുമായ കെ. പോൾ തോമസ്, സെഡാർ റീട്ടെയിൽ എംഡി അലോക് തോമസ് പോൾ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പീച്ചി യൂണിറ്റ് പ്രസിഡന്റ് സജി താണിക്കൽ, വാർഡ് മെമ്പർ ഷൈജു കുര്യൻ എന്നിവർ പങ്കെടുത്തു. വിലങ്ങന്നൂർ സെന്റ് ജോർജ് ചർച്ചിന് സമീപം പാർക്കിംഗ് സൗകര്യങ്ങളോടെ വിശാലമായ സ്‌റ്റോർ ആണ് സെഡാർ ഒരുക്കിയിട്ടുള്ളതെന്ന് ഇസാഫ് അധികൃതർ അറിയിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്കായി വൻ സമ്മാനപദ്ധതികളും ഓഫറുകളും ഒരുക്കിയിട്ടുള്ളതായും അവർ പറഞ്ഞു.
.jpeg)
0 Comments