ശാസ്ത്ര പ്രവർത്തിപരിചയമേള സമാപനവും ലോക കണ്ടൽ ദിനാചരണവും നടത്തി


പീച്ചി. ശാസ്ത്ര പ്രവർത്തിപരിചയമേളയുടെ സമാപനവും ലോക കണ്ടൽ ദിനാചരണവും പീച്ചി ഗവ എൽപി സ്‌കൂളിൽ നടത്തി. വാർഡ് മെമ്പർ ബാബു തോമസ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ലിമീഷ് മാത്യു അധ്യക്ഷനായിരുന്നു. ഹെഡ്മിസ്ട്രസ് കെ.ജെ ടെസ്സി, എസ്എംസി, ഒഎസ്എ പ്രതിനിധി എം.ജെ. സിജു, എംപിടിഎ പ്രസിഡന്റ് രഞ്ജിത,  വൈസ് പ്രസിഡന്റ് തീർത്ഥ പ്രസാദ്, സ്റ്റാഫ് സെക്രട്ടറി ജലജ തുടങ്ങിയവർ സംസാരിച്ചു. ക്വിസ് മത്സരത്തിൽ വിജയികളായവർക്ക് സമ്മാനങ്ങളും നൽകി.



Post a Comment

0 Comments