കണ്ണാറ. ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം പീച്ചി ഡാം റോഡിൽ കണ്ണാറ മുതൽ വിലങ്ങന്നൂർ വരെയുള്ള ഭാഗത്ത് അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചു നീക്കുന്നത് തുടരുന്നു. ഇതുവരെ 25 മരങ്ങൾ മുറിച്ചു നീക്കി. കഴിഞ്ഞ അഞ്ചു ദിവസമായി മരം മുറിക്കൽ നടന്നുകൊണ്ടിരിക്കുകയാണ്. മലയോര ഹൈവേയുടെ പണികളുടെ ഭാഗമായി കെ എഫ്ആർഐ ക്യാമ്പസിനോട് ചേർന്ന് റോഡരികിലുള്ള മരങ്ങളുടെ വേരുകളും മണ്ണും നീക്കം ചെയ്തിരുന്നു. ഇതേ തുടർന്ന് ദിവസം തോറും റോഡിലേക്ക് മരങ്ങൾ മറിഞ്ഞുവീണ് ഗതാഗത തടസ്സം പതിവായി. വനം വകുപ്പ് അധികൃതർ അനുമതി നൽകിയിട്ടും മരങ്ങൾ മുറിച്ചു നീക്കാൻ ബന്ധപ്പെട്ടവർ തയ്യാറായില്ല. പിന്നീട് ഉണ്ടായ ജനകീയ പ്രതിഷേധത്തെ തുടർന്ന് അപകടാവസ്ഥയിൽ നിൽക്കുന്ന 44 മരങ്ങളും മുറിച്ചു നീക്കാൻ കളക്ടർ ഉത്തരവിടുകയായിരുന്നു. ക്രെയിൻ, ജെസിബി എന്നിവയുടെ സഹായത്തോടെയാണ് തൊഴിലാളികൾ മരം മുറിച്ചു നീക്കുന്നത്.


0 Comments