പട്ടിക്കാട്. ചെമ്പൂത്ര കൊടുങ്ങല്ലൂർക്കാവ് ഭഗവതി ക്ഷേത്രത്തിൽ ഇല്ലംനിറ ആഘോഷിച്ചു. ക്ഷേത്രം തന്ത്രി മുണ്ടാരപ്പിള്ളി മനയ്ക്കൽ ഡോ. മുരളീകൃഷ്ണൻ നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിച്ചു. ചടങ്ങിൽ നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു. ആഗസ്റ്റ് 16 വരെ വിശേഷാൽ ഭഗവതിസേവയും ആഗസ്റ്റ് 13 ഞായർ രാവിലെ 9ന് കളഭാഭിഷേകവും ഉണ്ടായിരിക്കുന്നതാണെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.


0 Comments