റോട്ടറി ക്ലബ്ബ് ഡോക്ടർമാരെ ആദരിച്ചു


പട്ടിക്കാട്. ഡോക്ടേഴ്‌സ് ദിനത്തിൽ പാണഞ്ചേരി റോട്ടറി ക്ലബ്ബ് പാണഞ്ചേരി പഞ്ചായത്തിലെ ഡോക്ടർമാരെ ആദരിച്ചു. പട്ടിക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോ. ലേഖ, പാണഞ്ചേരി പഞ്ചായത്തിലെ വിവിധ ആശുപത്രികളിലെയും ക്ലിനിക്കുകളിലെയും ഡോക്ടർമാരായ അബ്ദുൾ ഗഷി, ലിനിസ് ലിസ്, രശ്മി മിഥുൻ, ഫ്രിനിൽ ഫ്രാൻസിസ്, തോമസ് ആന്റണി, പ്രഭ നമ്പീശൻ, സുമി പൗലോസ്, ജിബി ജോർജ്, ജെഫിൻ ബേബി, മിന്നു ആന്റോ മഞ്ഞില, തോമസ് എന്നിവരെ റോട്ടറി ക്ലബ്ബ് പ്രസിഡന്റ് തോമസ് വലിയമറ്റവും ഭാരവാഹികളും ചേർന്ന് പൊന്നാടയണിയിച്ചു. സെക്രട്ടറി രാജു പാറപ്പുറം, ട്രഷറർ പ്രഭീഷ് പുത്തൻ പുരയ്ക്കൽ, എം.പി ജോൺ, ഡോ. നന്ദകുമാർ, ബിനോയ് എബ്രഹാം, ക്ലബ്ബ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ  എന്നിവർ പങ്കെടുത്തു.



Post a Comment

0 Comments