സെന്റ് ആന്റൺ വിദ്യാപീഠത്തിൽ സ്‌കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് നടത്തി


വിലങ്ങന്നൂർ. സെന്റ് ആന്റൺ വിദ്യാപീഠത്തിൽ  പ്രാധിനിധ്യ ജനാധിപത്യ രീതിയിൽ നടത്തിയ സ്‌കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഹെഡ് ബോയ് ഹെഡ് ഗേൾ, മറ്റു പ്രതിനിധികൾ എന്നിവരെ തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പ് ചുമതലകൾക്ക് അധ്യാപകരായ ബിന്ദു, സുജാത എന്നിവർ നേതൃത്വം നൽകി. ഹെഡ് ബോയ് അലൻ തങ്കച്ചൻ, ഹെഡ്  ഗേൾ റിൻസി ജോസഫ്, സെക്രട്ടറി ദേവി കൃഷ്ണ, ക്യാപ്റ്റൻ  സി.ആർ, ദേവനന്ദ, വൈസ് ക്യാപ്റ്റൻ എം.ബി അഭിനവ് എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. പ്രിൻസിപ്പൽ  ജെന്നി ജയിംസ് അസംബ്ലിയിൽ വെച്ച് വിജയികളെ ബാഡ്ജ് നൽകി ആദരിച്ചു. സ്റ്റാഫ് സെക്രട്ടറി ജോബിത ടീച്ചർ സത്യവാചകം ചൊല്ലിക്കൊടുത്തു. അധ്യാപക, അനധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.




Post a Comment

0 Comments