സിപിഐഎം പാണഞ്ചേരി ബ്രാഞ്ച് മികച്ച വിജയം നേടിയവരെ അനുമോദിച്ചു


പട്ടിക്കാട്. സിപിഐഎം പാണഞ്ചേരി ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയവരെ അഭിനന്ദിച്ചു. വിവിധ മേഖലകളിൽ പ്രാഗത്ഭ്യം നേടിയവരെയും ചടങ്ങിൽ ആദരിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ പി.എസ്. വിനയൻ പരിപാടി ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി സന്ദീപ് കൃഷ്ണ അധ്യക്ഷനായിരുന്നു. കാർഷിക സർവകലാശാല ശാസ്ത്രജ്ഞൻ ഡോ. ഗോപകുമാർ ചോലയിൽ മുഖ്യാതിഥിയായിരുന്നു.




Post a Comment

0 Comments