പട്ടിക്കാട്. പാണഞ്ചേരി പഞ്ചായത്ത് ഓഫീസിന് സമീപം വിലപിടിപ്പുള്ള പ്ലാവിൻ തടി വഴിയോരത്ത് കിടന്ന് നശിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. എന്നാൽ ഇവ നീക്കം ചെയ്യുന്നതിനുള്ള നടപടികൾ അധികൃതർ ഇതുവരെ കൈക്കൊണ്ടില്ല.
പീച്ചി, പാണഞ്ചേരി വില്ലേജ് ഓഫീസുകൾക്ക് മുന്നിൽ നിന്നതാണ് നൂറിലേറെ വർഷം പഴക്കമുള്ള പ്ലാവിൻ മരം. വില്ലേജ് ഓഫീസുകൾ പുതുക്കിപ്പണിത് സംരക്ഷണ ഭിത്തി നിർമ്മിക്കുന്ന സമയത്ത് ഇവ ഇവിടെനിന്നും മുറിച്ച് നീക്കുകയായിരുന്നു. തുടർന്ന് ബസാർ റോഡിന് സമീപം കനാൽപുറത്തേക്കുള്ള വഴിയോരത്ത് ഇവ കൊണ്ടിട്ടെങ്കിലും തുടർ നടപടികൾ ഒന്നും ഉണ്ടായില്ല. വർഷങ്ങൾ കഴിയുന്തോറും ഇവ ഉപയോഗശൂന്യമായി മാറുകയാണെന്ന് പ്രദേശ വാസികൾ പറഞ്ഞു. പഞ്ചായത്ത് അധികൃതർ ഇടപെട്ട് ഇവ നീക്കം ചെയ്യുന്നതിനുള്ള നടപടികൾ എത്രയും വേഗം സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.


0 Comments