മണിപ്പൂർ കലാപം; എഐവൈഎഫ് പ്രതിഷേധിച്ചു


മണ്ണുത്തി. മതന്യൂനപക്ഷങ്ങൾക്ക് എതിരായ സംഘപരിവാർ അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് എഐവൈഎഫ് ഒല്ലൂർ മണ്ഡലം കമ്മിറ്റി പ്രതിഷേധ ജാഥയും പൊതു യോഗവും നടത്തി. മണിപ്പൂർ കലാപത്തിന്റെ പശ്ചാത്തലത്തിൽ നടത്തിയ പ്രതിഷേധയോഗവും നൈറ്റ് മാർച്ചും    സംസ്ഥാന കമ്മിറ്റി അംഗം കനിഷ്‌കൻ വല്ലൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജിനേഷ് പീച്ചി അധ്യക്ഷത വഹിച്ചു. പി.എസ് അഖിൽ, അർജുൻ മുരളീധരൻ, എം.കെ ഗോപാലകൃഷ്ണൻ, സനിൽ വാണിയമ്പാറ, രമ്യ രാജേഷ് തുടങ്ങിയവർ സംസാരിച്ചു. മണ്ണുത്തി മഹാത്മാ സ്‌ക്വയറിൽ സമാപിച്ച പ്രകടനത്തിന് കെ.ബി രഞ്ജിത്, പി.കെ അഭിലാഷ്, മനു മോഹൻ തുടങ്ങിയവർ നേതൃത്വം നൽകി.



Post a Comment

0 Comments