തൃശൂരിൽ ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്‌തെന്ന പേരിൽ പ്രചരിക്കുന്ന സന്ദേശം തെറ്റെന്ന് സിറ്റി പോലീസ്


തൃശൂർ. പണം കൈമാറിയതിന്റെ സ്‌ക്രീൻ ഷോട്ട് അയച്ചു നൽകിയതിന്റെ പേരിൽ ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്‌തെന്ന പേരിൽ പ്രചരിക്കുന്ന സന്ദേശം തെറ്റെന്ന് തൃശൂർ സിറ്റി പോലീസ് അറിയിച്ചു. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചു സംഭവിച്ചു എന്ന പേരിലാണ് ശബ്ദസന്ദേശം പ്രചരിക്കുന്നത്.

ഏതെങ്കിലും യുപിഐ പേമെന്റ് സിസ്റ്റം വഴിയോ ഡിജിറ്റൽ വാലറ്റ് വഴിയോ ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പണം കൈമാറിയതിന്റെ തെളിവിനുവേണ്ടി സ്‌ക്രീൻഷോട്ട് ഷെയർ ചെയ്താൽ അക്കൗണ്ട് ഹാക്ക് ചെയ്യാൻ സാധിക്കുകയില്ല. ഏതെങ്കിലും ലിങ്കിൽ ക്ലിക്ക് ചെയ്ത്  പ്രത്യേക പ്രോഗ്രാം ഫോണിൽ ഇൻസ്റ്റാൾ ചെയ്യപ്പെടുകയോ, ഒടിപി തട്ടിയെടുക്കുകയോ ചെയ്യാതെ ബാങ്ക് അക്കൗണ്ടിൽ നിന്നും പണം നഷ്ടപ്പെടുകയുമില്ല.

ശബ്ദസന്ദേശം അയച്ചയാളേയും, കുറ്റവാളിയെന്ന് ആരോപിക്കുന്ന വ്യക്തിയേയും മെഡിക്കൽ കോളേജ് പോലീസ് സ്‌റ്റേഷനിൽ വിളിച്ചുവരുത്തി കാര്യങ്ങൾ പരിശോധിച്ചിട്ടുള്ളതായും തൃശൂർ സിറ്റി പോലീസ് അറിയിച്ചു.




Post a Comment

0 Comments