പട്ടിക്കാട്. ഭാരതീയ വ്യാപാരി വ്യവസായി സംഘം പട്ടിക്കാട് യൂണിറ്റ് ജില്ലാ വൈസ് പ്രസിഡന്റ് കെ.പി. മനോജ്കുമാർ ഉദ്ഘാടനം ചെയ്തു. താലൂക്ക് സെക്രട്ടറി എം.ആർ ശരത് ചന്ദ്രൻ അധ്യക്ഷനായിരുന്നു. ജില്ല സെക്രട്ടറി സി.വി. പ്രേംകുമാർ, താലൂക്ക് ജനറൽ സെക്രട്ടറി ജി.എ. വിനോദ്കുമാർ, രാഷ്ട്രീയ സ്വയംസേവക സംഘം പുത്തൂർ ഗണ്ട് കാര്യവാഹ് അഖിൽ എന്നിവർ സംസാരിച്ചു. യൂണിറ്റ് ഭാരവാഹികളായി പ്രസിഡന്റ് ബിജോയ് ജോസ്, ജനറൽ സെക്രട്ടറി പി.ആർ. ശിവരാജൻ, ട്രഷറർ പി.കെ. ശിവദാസൻ, വൈസ് പ്രസിഡന്റുമാർ എ.സി. യോഹന്നാൻ, ധ്വനി ഉത്തമൻ, ടി. വി. വിബീഷ്, സെക്രട്ടറിമാർ ജിഷ പ്രദീപ്, വിപിൻ വഴുക്കുംപാറ, കൃഷ്ണകുമാർ എന്നിവരെ തിരഞ്ഞെടുത്തു.


0 Comments