വിലങ്ങന്നൂരിൽ ഓട്ടോറിക്ഷ യൂണിയനുകൾ തമ്മിലുള്ള തർക്കം പരിഹരിച്ചു


പട്ടിക്കാട്. ഓട്ടോ ഓടിക്കുന്നതുമായി ബന്ധപ്പെട്ട് വിലങ്ങന്നൂർ സെന്ററിലെ ഓട്ടോറിക്ഷ പേട്ടയിൽ എഐടിയുസി, ബിഎംഎസ് യൂണിയനുകൾ തമ്മിലുണ്ടായിരുന്ന തർക്കം പരിഹരിച്ചതായി ഐടിയുസി 
പാണഞ്ചേരി പഞ്ചായത്ത് സെക്രട്ടറി ഷിജോൺ പട്ടിക്കാട് പറഞ്ഞു. എഐടിയുസി യൂണിയനിൽ പെട്ട ഓട്ടോറിക്ഷ തൊഴിലാളികൾക്കും ഇവിടെ സർവീസ് നടത്താം. പീച്ചി പോലീസ് സ്‌റ്റേഷൻ എസ്എച്ച്ഒ ബിപിൻ ബി നായരുടെ നേതൃത്വത്തിൽ യൂണിയൻ നേതാക്കൾ ഉൾപ്പെടെ ഇരുവിഭാഗത്തിലെയും  തൊഴിലാളികളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമായത്.




Post a Comment

0 Comments