തൃശൂർ. ജില്ലയിലെ ചില പ്രദേശങ്ങളിൽ കഴിഞ്ഞ മൂന്നാഴ്ചകൾക്കുള്ളിൽ വിവിധ സമയങ്ങളിലിൽ ഉണ്ടായ ഭൂചലനത്തിൽ ആശങ്ക വേണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റി. ഭൗമാന്തർ ഭാഗത്തുണ്ടാകുന്ന ചെറിയ ചലനങ്ങളുടെ പരിണിത ഫലമായാണ് കേരളത്തിലെ പല സ്ഥലങ്ങളിലും ചെറിയ അളവിലുള്ള വിറയലും, ഭൂമിക്കടിയിൽ നിന്നുള്ള ശബ്ദവും കേൾക്കുന്നത്. ചെറിയ അളവിൽ ഉണ്ടാകുന്ന മർദം പുറംതള്ളുന്നത് കൊണ്ട് മറ്റു പ്രശ്‌നങ്ങൾ ഉണ്ടാകാനുള്ള സാധ്യതകൾ വളരെ വിരളം ആണ്. ചെറിയ തോതിലുള്ള ചലനങ്ങൾ ആയതിനാൽ നാഷണൽ സെന്റർ ഫോർ സിസ്‌മോളജിയുടെ നിരീക്ഷണ കേന്ദ്രങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, ഡൽഹി ആസ്ഥാനമായിട്ടുള്ള നാഷണൽ സെന്റർ ഫോർ സിസ്‌മോളജി യുമായി ചേർന്ന് സ്ഥിതിഗതികൾ നിരീക്ഷിച്ചു വരുകയാണ്. നിലവിൽ ആശങ്കപെടേണ്ട സാഹചര്യം ഇല്ലെന്നും അതോറിറ്റി അറിയിച്ചു.

0 Comments