മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റായി മിനി നിജോ തിരഞ്ഞെടുക്കപ്പെട്ടു


പട്ടിക്കാട്. മഹിളാ കോൺഗ്രസ് പാണഞ്ചേരി ബ്ലോക്ക് പ്രസിഡന്റായി മിനി നിജോയെ സംസ്ഥാന മഹിളാ കോൺഗ്രസ് പ്രസിഡന്റ് അഡ്വ. ജെബി മേത്തർ എംപി നോമിനേറ്റ് ചെയ്തു. പട്ടിക്കാട് വടക്കുംപാടം സ്വദേശിനിയാണ് മിനി നിജോ. നിലവിൽ കോൺഗ്രസ് 11-ാം വാർഡ് പ്രസിഡന്റ് കൂടിയാണ്. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കണ്ണാറ ഡിവിഷനിൽ നിന്നും ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിച്ചിരുന്നു. തൃശൂർ മാർ തോമ സ്‌കൂൾ അധ്യാപികയാണ്.




Post a Comment

0 Comments