ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും മെറിറ്റ് അവാർഡ് വിതരണവും സംഘടിപ്പിച്ചു


പട്ടിക്കാട്. താണിപ്പാടം വാർഡിൽ മയക്കുമരുന്നിനും ലഹരിക്കെതിരെയും പ്രവർത്തിക്കുന്ന സംഘടനയായ വി മുക്തിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സും മെറിറ്റ് അവാർഡും പഠനോപകരണ വിതരണവും നടത്തി. കല്ലിടുക്ക് സാംസ്‌കാരിക നിലയത്തിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ നിർവഹിച്ചു. പഞ്ചായത്തംഗവും വി മുക്തിയുടെ ചെയർമാനുമായ ഇ.ടി. ജലജൻ അധ്യക്ഷത വഹിച്ച യോഗത്തിൽ വിയ്യൂർ പോലീസ് സ്‌റ്റേഷനിലെ സിപിഒ മോഹൻകുമാർ ലഹരി ബോധവൽക്കരണ ക്ലാസ് നയിച്ചു. എസ്എസ്എൽസി പ്ലസ് ടു വിഭാഗങ്ങളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയവരെയും, വിജയം കൈവരിച്ചവർക്കും അവാർഡുകൾ വിതരണം ചെയ്തു. കൂടാതെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു. വി മുക്തി ജോയിൻ സെക്രട്ടറി ജോർജ് കക്കാട്ടിൽ, ട്രഷറർ മജീദ് വലിയകത്ത് എന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.



Post a Comment

0 Comments