കണ്ണാറ. മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ പിന്തുടരുന്നത് ക്രൈസ്തവ വിരുദ്ധ നയങ്ങളാണെന്ന് ആരോപിച്ച് കണ്ണാറ, സെന്റ് ജോസഫ്‌സ് ഇടവക ദേവാലയത്തിന്റെ നേതൃത്വത്തിൽ പ്രതിഷേധ ദിനം ആചരിച്ചു. കലാപത്തിനിരയാകുന്നവർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചുകൊണ്ട് 'സൺഡേ ഫോർ മണിപ്പൂർ' എന്ന പേരിൽ ജൂലൈ 2 ന് സംഘടിപ്പിച്ച പ്രാർഥനാ പ്രതിഷേധ ദിനം വികാരി ഫാ. വർഗീസ് കരിപ്പേരി ഉദ്ഘാടനം ചെയ്തു. കേന്ദ്രസർക്കാരിന്റെ ക്രൈസ്തവവിരുദ്ധ നിലപാടുകൾക്കെതിരെ പ്രതിഷേധ ധർണ്ണയും മനുഷ്യച്ചങ്ങലയും നടത്തി. ഫാ. സിന്റൊ പൊറത്തൂർ ഐക്യദാർഢ്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സൺഡേ സ്‌കൂൾ ഹെഡ്മിസ്ട്രസ് റെജീന വെട്ടത്ത്, യുവജന പ്രതിനിധി ജെറിൻ ചാണ്ടാഴത്ത് എന്നിവർ പ്രസംഗിച്ചു. പ്രതിഷേധ ധർണ്ണയിലും മതബോധന വിദ്യാർത്ഥികൾ നടത്തിയ മനുഷ്യച്ചങ്ങലയിലും നിരവധി പേർ പങ്കെടുത്തു.


0 Comments