പീച്ചി. ഗവ ഹയർ സെക്കന്ററി സ്‌കൂളിലെ എസ്പിസി പ്രൊജക്ടിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിയിൽ കോലഴി സിവിൽ എക്‌സൈസ് ഓഫീസർ കെ.കെ. സതി ക്ലാസ് നയിച്ചു. ജീവിതത്തിലെ നല്ല ലഹരികൾക്കായി നാം ജീവിതം മാറ്റിവയ്ക്കണമെന്നും നാർക്കോട്ടിക് ലഹരികളെ സമ്പൂർണ്ണമായും തിരസ്‌കരിക്കണമെന്നും കെ. കെ. സതി പറഞ്ഞു. പ്രധാന അധ്യാപിക കെ.എം ഡെയ്‌സി, ഒഎസ്എ പ്രസിഡന്റ് എം.ജെ. സിജു, നഴ്‌സുമാരായ സോമി, റെനി മേരി അലക്‌സ് എന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു. എസ്പി സിപിഒ മാരായ അധ്യാപകർ സജിത, അനീഷ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.


0 Comments