കൊച്ചി. ആലുവയിൽ നിന്ന് തട്ടിക്കൊണ്ടുപോയ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ 11.45 ഓടെ ബിഹാർ സ്വദേശികളായ മഞ്ജയ് കുമാറിന്റെയും നീതു കുമാരിയുടെയും മകൾ ചാന്ദ്‌നി (5) യെ ആലുവ മാർക്കറ്റിന് സമീപം കാടുമൂടിയ സ്ഥലത്താണ് കണ്ടെത്തിയത്. ചാക്കിൽ കെട്ടിയ നിലയിലായിരുന്നു മൃതദേഹം. കുട്ടിയെ തട്ടിക്കൊണ്ടുപോയ അസം സ്വദേശി അസ്ഫാഖ് ആലം പോലീസ് കസ്റ്റഡിയിലാണ്. എന്നാൽ ഇയാൾ കുട്ടിയെ മറ്റൊരാൾക്ക് കൈമാറിയതായി മൊഴി നൽകിയിരുന്നു. പ്രതിക്കായി പോലീസ് തിരച്ചിൽ തുടരുന്നു.


0 Comments