പട്ടിക്കാട്. എഐവൈഎഫ് പട്ടിക്കാട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പ്രദേശത്തെ വീടുകളുടെ കിണറുകൾ ക്ലോറിനേഷൻ ചെയ്തു. വിവിധ പരിപാടികളുടെ ഉദ്ഘാടനം സിപിഐ പാണഞ്ചേരി ലോക്കൽ സെക്രട്ടറി സനിൽ വാണിയംപാറ നിർവഹിച്ചു. ഓരോ വീടുകളിലും ഒരു ചെറിയ കൃഷിത്തോട്ടം എന്ന ആശയം മുൻനിർത്തി എല്ലാ വീടുകളിലേക്കും പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. പട്ടിക്കാട് യൂണിറ്റ് സെക്രട്ടറി പ്രസാദ്, പ്രസിഡന്റ് രമ്യ രാജേഷ്, മേഖല പ്രസിഡന്റ് നിജു, യൂണിറ്റ് അംഗം രേഷ്മ, വിനീഷ് തുടങ്ങിയവർ നേതൃത്വം നൽകി.


0 Comments