വ്യാപാരി വ്യവസായി സമിതി പാണഞ്ചേരി യൂണിറ്റ് പത്താം വാർഷികവും കുടുംബസംഗമവും


പട്ടിക്കാട്. കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പാണഞ്ചേരി യൂണിറ്റിന്റെ പത്താം വാർഷികവും കുടുംബസംഗമവും 2023 ജൂലൈ 30 ഞായർ വൈകീട്ട് 4ന് നടക്കും. പട്ടിക്കാട് ഹോട്ടൽ ഹൈവേ പാലസിൽ നടക്കുന്ന പരിപാടി സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജു ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി മിൽട്ടൻ ജെ. തലക്കോട്ടൂർ, ട്രഷറർ ജോയ് പ്ലാശ്ശേരി, പ്രസിഡന്റ് വിജയ് ഹരി, ഏരിയ സെക്രട്ടറി വർഗ്ഗീസ് തെക്കേക്കര, പ്രസിഡന്റ് പി.ഐ. മുദാസർ എന്നിവർ പങ്കെടുക്കും. യൂണിറ്റ് സെക്രട്ടറി തോമസ് ശാമുവേൽ, പ്രസിഡന്റ് ബാബു കൊള്ളന്നൂർ, ട്രഷറർ കൃഷ്ണൻകുട്ടി തുടങ്ങിയവർ നേതൃത്വം നൽകും.




Post a Comment

0 Comments